ഓ കാരുണ്യനാഥേ, ഓ സ്നേഹമേ ഓ ഏറ്റം മാധുര്യമേറിയ അമ്മേ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു, ഞങ്ങളെ കൈക്കൊള്ളണമേ അങ്ങയിലുള്ള ഞങ്ങളുടെ ശരണത്തെ ശക്തിപ്പെടുത്തിയാലും.ഞങ്ങളെ ഏകദൈവമായ പരിശുദ്ധ ത്രിത്വത്തിൻ്റെ സന്നിധിയിൽ സമർപ്പിക്കുകയും ചെയ്യണമേ ആമ്മേൻ.
വിശുദ്ധ ജോൺ പോൾ പാപ്പാ
ഓ ഏറ്റം കരുണയുള്ള മാതാവേ അലിവാർന്ന കണ്ണുകളോടെ ഞങ്ങളെ നോക്കണമേ. എന്തെന്നാൽ ഞങ്ങൾ അങ്ങയുടെ ദാസരാണ്
വിശുദ്ധ യൂത്തിമിയൂസ്
ഓ എൻ്റെ രാജഞി അങ്ങേ പുത്രൻ്റെ പക്കൽ എൻ്റെ മധ്യസ്ഥയാകണമേ ഈ ലോകത്തിൽ എനിക്കാവുന്നവിധം അവിടുത്തെ സ്നേഹിക്കാനുള്ള അനുഗ്രഹം എനിക്കായി നേടിത്തരിക ആമ്മേൻ
വിശുദ്ധ അഗസ്റ്റിൻ
ഞങ്ങളുടെ നാഥയും മാതാവുമായ പരിശുദ്ധ മറിയം ഞങ്ങളെ സംരക്ഷിച്ചാലും. കാരണം ദൈവം കഴിഞ്ഞാൽ ഞങ്ങളുടെ ഏകപ്രത്യാശയും സംരക്ഷകയുമായ അങ്ങയിലല്ലാതെ ഞങ്ങൾക്ക് മറ്റൊരു അഭയവുമില്ല. അങ്ങയിൽ ഞങ്ങൾ ശരണപ്പെടുന്നു
വിശുദ്ധ തോമസ് വില്ലനോവ
17 JUNE 2025
അത്യന്ത പരിശുദ്ധയായ ദൈവമാതാവേ , ആത്മാവിലും ശരീരത്തിലും തീർത്തും നിർമലയായ ഏകകന്യകയെ, ജീവിതത്തിൻ്റെ കറകളാൽ ശരീരവും ആത്മാവും കളങ്കിതമായ എൻ്റെമേൽ നോക്കേണമേ. യഥാർത്ഥമാതാവേ, പാപത്തിൻ്റെ അന്ധകാരത്തിൽനിന്നും മോചിതനായി ധൈര്യത്തോടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും സ്തുതിക്കുവാനും സഹായിക്കണമേ
വിശുദ്ധ എഫ്രേം